ചേറ്റുവ : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് മത്സ്യബന്ധന വഞ്ചിയില്‍ നിന്ന് കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തളിക്കുളം ഇഷ്താക്കരി വീട്ടില്‍ ശിവന് (58) ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയില്‍ ശിവന് വഞ്ചിയില്‍ നിന്നും കടലിലേക്ക് വീണത്. തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു തളിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പന് വഞ്ചിയിലെ തൊഴിലാളിയായിരുന്നു ശിവന്.
