NCT
KeralaNewsThrissur News

നാട്ടികയിൽ ഓട്ടോറിക്ഷാക്കാരനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലെ പ്രതി പിടിയിൽ.

തൃപ്രയാർ : നാട്ടികയിൽ ഓട്ടോയിൽ യാത്ര ചെയ്തതിൻ്റെ കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവിനെ വലപ്പാട് പോലീസ് പിടികൂടി. നാട്ടിക സ്വദേശി കാമ്പ്രത്ത് വീട്ടിൽ അഖിൽ (32) നെയാണു ഇൻസ്പെക്ടർ എംകെ രമേശും സംഘവും ചേർന്ന് പിടികൂടിയത്.

നാട്ടിക പളളിയുടെ സമീപത്ത് വച്ച് രാത്രി 11 മണിക്ക് സവാരി വന്നതിൻെ്റ വാടക ഓട്ടോ ഡ്രൈവറായ അഴീക്കോട്, എറിയാട് ദേശത്ത് കരിപ്പാക്കുളം വീട്ടിൽ അംജദ് (47 വയസ്സ്) ചോദിച്ചതിൻെ്റ വിരോധത്താൽ അംജിദിനെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്ത് ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000/- രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്ത കാര്യത്തിന് ഇന്ന് (16.03.2025) രാവിലെ 11:30 മണിയോടെ നാട്ടിക AKG സമീപത്തു നിന്നും അഖിലിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, പ്രിൻസിപ്പൽ എസ് ഐ എബിൻ, പ്രൊബേഷൻ എസ്ഐ ജിഷ്ണു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോഷി, ലെനിൻ, സിപിഒ ബിജേഷ്, സിപിഒ സന്ദീപ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഖിൽ 2020 ൽ വലപ്പാട് പോലിസ് സ്റ്റേഷനിൽ ഒരു റോബറി കേസും, മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും, കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ രണ്ട് റോബറി കേസുകളും 2016 ൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 8 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Related posts

ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ.

murali

സ്വർണത്തിന് പൊള്ളുന്ന വില; ഒറ്റയടിക്ക് വർധിച്ചത് 1000 രൂപയ്ക്ക് മുകളിൽ.

murali

കാറും പണവുംകവർന്ന കേ‌സിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ.

murali
error: Content is protected !!