ചേർപ്പ് : 1975 -ൽ കേരളത്തിൽ തന്നെ ആദ്യ ബാലവാടികളിൽ ഒന്നാണ് ചേനം ഗ്രാമത്തിലെ പ്രിയദർശിനി അങ്കണവാടി. 1975 – ൽ വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പണിക്കശ്ശേരി കുഞ്ഞുകുട്ടൻ സൗജന്യമായി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് ബാലവാടി നിർമ്മിച്ചിട്ടുണ്ടായിരുന്നത് കാലപ്പഴക്കം മൂലം ബാലവാടിയുടെ പ്രവർത്തനം വാടക കെട്ടിടത്തിൽ ആയിരുന്നു.
വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സമയത്ത് സുബിത സുഭാഷിന്റെ അഭ്യർത്ഥനപ്രകാരം രാജ്യസഭാംഗം ആയിട്ടുള്ള കണ്ണൂരിലെ പി സന്തോഷ് കുമാർ എം പിയുടെ (രാജ്യസഭ അംഗം) പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. ആയതിന്റെ ഔപചാരികമായ ഉദ്ഘാടന സമ്മേളനം ഘോഷയാത്രയോട് കൂടിയും വിവിധ കലാപരിപാടികളോട് കൂടിയും ആലുക്കൽ മൈതാനത്ത് വാ യശാലയുടെ സ്റ്റേജിൽ സംഘടിപ്പിച്ചു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിട്ടുള്ള പൊതുസമ്മേളനം നാട്ടിക എം എൽ എ ശ്രീ സി സി മുകുന്ദൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, പാറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശമാത്യു, വികസന കാര്യ സ്റ്റാൻന്റിൻ കമ്മിറ്റി ചെയർമാൻ ജെയിംസ് പി പോൾ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ് എന്നിവർ അതിഥികളായി പങ്കെടുത്തു സംസാരിച്ചു.
ജൂബി മാത്യു, ഷീല വിജയകുമാർ,പി ബി ഷാജൻ, രജനി ഹരിഹരൻ, അമ്പിളി പ്രദീപ്, സി എം ഷക്കീർ, എ ജി ജ്യോതിബാസു, കെ സി സലാഹുദ്ദീൻ തുടങ്ങി പ്രമുഖർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് വാർഡ് മെമ്പർ സുബിത സുഭാഷ് സ്വാഗതവും അങ്കണ വാടി ടീച്ചർ പ്രഭാവതി നന്ദിയും രേഖപ്പെടുത്തി.
പൊതു ചടങ്ങിൽ വിവിധ മേഖലയിൽ പ്രഗൽഭരായ 22 ഓളം പ്രമുഖ വ്യക്തിത്വങ്ങളെ ഗ്രാമത്തിലെ മുന്നേ നടന്നു പോയവരുടെ സ്മരണ നിലനിർത്തുന്ന സ്മാരക അവാർഡ് നൽകിയും പൊന്നാട ചാർത്തിയും ആദരിച്ചു. കോടന്നൂർ നർത്തന ടീമിന്റെയും സൗപർണിക ടീമിന്റെയും വീ രനാട്യമത്സരവും കണിമംഗലം തൈവമക്കൾ അവതരിപ്പിച്ച നാടൻപാട്ടും പരിപാടിക്ക് മാറ്റു കൂട്ടി.
