NCT
KeralaNewsThrissur News

ആഗോള കൈ കഴുകൽ ദിനാചരണം : തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ചേർപ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിച്ചു.

ചേർപ്പ് : ആഗോള കൈ കഴുകൽ ദിനാചരണത്തിന്റെ തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ചേർപ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വ്യാഴാഴ്ച്ച (30.10.25) തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി ജി വനജകുമാരി നിർവഹിച്ചു. ചേർപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച യോഗത്തിന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള ഡെപ്യൂട്ടി ഡി എം ഒ ഡോക്ടർ അനൂപ് സ്വാഗതം പറഞ്ഞു.

ജില്ലാ മാസ്സ് മീഡിയ ഓഫീസർ ശ്രീജ സി എം, ജി വി എച് എസ് എസ് പ്രിൻസിപ്പൽ പ്രീതി വർഗീസ്, എച്ച് എം ജില്ലി ജോസ് കെ, പി ടി എ പ്രസിഡന്റ്‌ അലക്സി എം എസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൈകഴുകൽ പ്രാധാന്യത്തെ കുറിച്ച് ഡോക്ടർ അനു എം ജോർജ് ക്ലാസ്സ്‌ എടുത്തു. ഗ്ലോബൽ ഹാൻഡ് വാഷിങ്ങ് ഡേ തീം ആസ്പദമാക്കി നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ 70 കുട്ടികൾ പങ്കെടുത്തു മികച്ച മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകി.

എലൈറ്റ് നഴ്സിങ്ങ് കോളേജ് തൃശ്ശൂരിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ചേർപ്പ് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകരുടെ ആക്ഷൻ സോങ്ങ് എന്നിവയും ഉണ്ടായിരുന്നു. പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ, എം എൽ എസ് പി, ആർ ബി എസ് കെ നേഴ്സ്, ആശാ പ്രവർത്തകർ, സ്കൂൾ ജീവനക്കാർ, പിടിഎ അധികൃതർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ചേർപ്പ് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അരുൺ എം നന്ദി രേഖപ്പെടുത്തി.

Related posts

വീൽചെയർ കൈമാറി.

murali

യുവാവ് ഷോക്കേറ്റ് മരിച്ചു.

murali

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിൽ യുവാവിനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

murali
error: Content is protected !!