NCT
KeralaNewsThrissur News

അരിമ്പൂരിൽ കാർ കത്തിനശിച്ചു.

അരിമ്പൂർ : പഞ്ചമം ആർക്കേഡിൽ താമസിക്കുന്ന സ്വകാര്യ ബാങ്ക് മാനേജറുടെ കാർ കത്തിനശിച്ചു. പുല്ലഴി സ്വദേശി കമ്മത്ത് വീട്ടിൽ കെ ഹരികൃഷ്ണൻ്റെ KL 08 CB 1499 നമ്പർ ഹ്യുണ്ടായി I 20 കാർ ആണ് കത്തിനശിച്ചത്.

പുലർച്ചെ 2.30 യോടെ കാർ കത്തുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കാർ പൂർണ്ണമായി കത്തിനശിച്ചു. കാറിൻ്റെ ഗ്ലാസ്സുകൾ പൊട്ടിച്ച നിലയിലായിരുന്നു. കാർ കത്തിച്ചതായാണ് സംശയം. ഇത് സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകി.

Related posts

യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി.

murali

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

ഇരിങ്ങാലക്കുടയിലെ വാഹനാപകടം : സ്വകാര്യ ബസ്സ് ഇടിച്ച് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.

murali
error: Content is protected !!