NCT
KeralaNewsThrissur News

ട്രാൻസ്ഫോർമറിൽ നിന്നും തീയും പുകയും: പരിഭ്രാന്തി പരത്തി.

ചെന്ത്രാപ്പിന്നിയിൽ ദേശീയപാതയോരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ നിന്നും തീയും പുകയും വന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കയ്പ‌മംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെന്ത്രാപ്പിന്നി വില്ലേജൊഫീസിന് തെക്ക് ഭാഗത്തുള്ള ട്രാൻസ്ഫോർമറിലാണ് തീ കണ്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി തീയണച്ചു. സംഭവമറിഞ്ഞ് നാട്ടികയിൽ നിന്നും ഫയർ ഫോഴ്‌സും കയ്‌പമംഗലം പോലീസും സ്ഥലത്ത് എത്തിയിരുന്നു. ട്രാൻസ്ഫോർമറിൽ താഴ്‌ഭാഗത്താണ് തീപിടിത്തമുണ്ടായത്, ഇവിടത്തെ കേബിളുകൾ കത്തിയിട്ടുണ്ട്.

Related posts

കൊരട്ടിയിൽ സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമിച്ചു. യുവാവ് കസ്റ്റഡിയിൽ.

murali

എ.ആർ അയ്യപ്പൻ (കേളപ്പൻ) അന്തരിച്ചു.

murali

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം : 25,26,27 തിയ്യതികളിലായി നടക്കും.

murali
error: Content is protected !!