തൃശൂർ : ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയ തർക്കം ദേശമംഗലത്ത് സംഘർഷത്തിലേക്ക്. 19 കാരൻ ജസീമിനെ കൂട്ടമായി മർദിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസ് 13 പേർക്ക് എതിരെ കേസ് എടുത്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. സംഭവം ഒക്ടോബർ 30-നാണ് നടന്നത്. നവംബർ ഒന്നിന് മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം പുറത്തറിഞ്ഞു. ജസീം തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ഫുട്ബോൾ കളിക്കിടെ തുടങ്ങിയ വാക്കുതർക്കമാണ് മർദനത്തിലേക്ക് വഴിമാറിയത്. നേരത്തേ ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയ വാക്കുതർക്കം നിലനിന്നിരുന്നതായും പിന്നീട് സംഘം ചേർന്ന് വിളിച്ചുകൂട്ടി മർദിച്ചതായും പൊലീസ് പറയുന്നു. അതേസമയം, വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണെന്നും ആൾക്കൂട്ട ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
