പെരിഞ്ഞനം : പൊൻമാനിക്കുടത്ത് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ഇരിഞ്ഞാലക്കുട ഗാന്ധിഗ്രാം സ്വദേശി. കൈമാപറമ്പിൽ അജയൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. വീട്ടുകാർ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പെരിഞ്ഞനം പൊൻമാനിക്കുടത്ത് കനോലി കനാലിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്നും ഇയാളുടെ ബന്ധുക്കൾ എത്തിയതോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കയ്പമംഗലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
