NCT
KeralaNewsThrissur News

ലഹരികേസുകളിലെ പ്രതിക്കെതിരെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിലാക്കി തൃശൂർ സിറ്റി പോലീസ്.

തൃശൂർ : ലഹരികേസുകളിലെ പ്രതിക്കെതിരെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിലാക്കി. തൃശൂർ സിറ്റി പോലീസ് ജില്ലയിൽ തുടർച്ചയായി ലഹരി വിപണനകേസുകളിൽ ഉൾപ്പെട്ട ചാവക്കാട് അകലാട് മൂന്നായനി സ്വദേശിയായ കൊട്ടിലിൽ വീട്ടിൽ ഷറഫുദ്ദീൻ എന്നുവിളിക്കുന്ന അഷ്റഫ് (46) എന്നയാൾക്കെതിരെയാണ് തൃശൂർ സിറ്റി പോലീസ് പിറ്റ് എൻ ഡി പി എസ് ചുമത്തിയത്.

മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി ബൈജു, തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി പിറ്റ് എൻ ഡി പി എസ് ഡിറ്റെയിനിങ്ങ് അതോറിറ്റി മുൻപാകെ അഷ്റഫിനെ PIT NDPS ACT 3(1) പ്രകാരം 1 വർഷകാലത്തെക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് മണ്ണുത്തി പോലീസും തൃശൂർ സിറ്റി ഡാൻസാഫ് സ്ക്വാഡും കൂടി നടത്തിയ അന്വേഷണത്തിൽ എടപ്പാളിൽ നിന്നുമാണ് നിരവധി എൻ ഡി പി എസ് കേസുകളിൽ പ്രതിയായ അഷ്റഫിനെ പിടികൂടിയത്.

2016 വർഷത്തിൽ പാലക്കാട്‌ ഹേമാംബിക നഗർ. പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിൽ കോടതി ഇയാളെ 7 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ കേരള ഹൈകോടതിയിൽ നിന്ന് അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയ അഷ്‌റഫ്‌ തുടർന്നും മയക്കു മരുന്ന് വിപണനം തുടരുകയായിരുന്നു. പിന്നീട് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ 190 ഗ്രാം കഞ്ചാവുമായി പിടി കൂടിയ കേസിലാണ് മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി ബൈജു ഇയാളെ ഒരു വർഷക്കാലം ജാമ്യമില്ലാതെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പ്രൊപോസൽ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചത്

മണ്ണുത്തി പോലീസ് സ്റ്റേഷൻ, തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ചാവക്കാട് പോലീസ് സ്റ്റേഷൻ, ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ ഹേമാംബിക പോലീസ് സ്റ്റേഷൻ, എന്നിവിടങ്ങളിലെല്ലാം ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

അന്വേഷണ സംഘത്തിൽ മണ്ണുത്തി ഇൻസ്പെക്ടർ കെ.ജെ ജിനേഷ്. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ ആയ സബ് ഇൻസ്പെക്ടർ രാഗേഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ ലിഗേഷ്, റിജിൻദാസ്, ശരത് എന്നിവരും ഉണ്ടായിരുന്നു

Related posts

നാട്ടിക ബീച്ചിൽ സംഘടിപ്പിച്ച കടൽത്തീര ശുചീകരണ പ്രവർത്തനം ശ്രദ്ധേയമായി.

murali

വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali

എസ്.എസ്.എല്‍.സി ഫലം: തീരദേശത്തെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം.

murali
error: Content is protected !!