NCT
KeralaNewsThrissur News

വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലും എം ഡി എം എ യുമായി യുവാവ് പിടിയിൽ.

ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും, ഒല്ലൂർ പോലീസും ചേർന്ന് ഒല്ലൂരിലെ കൈനൂർ കോക്കാത്ത് സ്വദേശിയായ മൈലപ്പൻ വീട്ടിൽ ശ്രീകാന്ത് (25) എന്നയാൾ താമസിക്കുന്ന വീട് പരിശോധിച്ചതിലാണ് പ്രതിയായ ശ്രീകാന്തിനേയും വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിച്ച ലഹരി വസ്തുക്കളായ 490 ഗ്രാമോളം കഞ്ചാവും, 27.5 ഗ്രാമോളം ഹാഷിഷ് ഓയിലും, 2 ഗ്രാം എം ഡി എം എ യും പിടികൂടിയത്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ കെ.വി വിജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
അന്വേഷണത്തിൽ പ്രതി ഒല്ലൂർ പോലീസ് സ്റ്റേഷനിലെ മൂന്നോളം കേസുകളിലെ പ്രതിയാണെന്നും ലഹരി വസ്തുക്കൾ വില്പനയ്ക്കായി എത്തിച്ചതാണെന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

അന്വേഷണ സംഘത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ വി വിജിത്ത്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ, സിവിൽപോലീസ് ഓഫീസർമാരായ വിപിൻദാസ്, സംഗീത്, കിഷാൽ, ഷിഫാന (നാർക്കോട്ടിക് സെൽ), എന്നിവരും ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജീസ് മാത്യു, സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പി എന്നിവരുമാണ് ഉണ്ടായിരുന്നത്.

Related posts

മാധവ മാരാർ സ്മാരക സ്കന്ദ പുരസ്കാരം അന്തിക്കാട് കൃഷ്ണപ്രസാദിനും, വെള്ളാങ്കല്ലൂർ അനൂപിനും സമ്മാനിച്ചു.

murali

വാടാനപ്പള്ളി ബീച്ചിൽ കടൽക്ഷോഭം രൂക്ഷം

murali

പരിയാരം പള്ളി അമ്പ് പ്രദക്ഷിണത്തിനിടയിൽ മൂന്നു പേരെ കുത്തി പരിക്കേല്പിച്ചവർ പിടിയിൽ.

murali
error: Content is protected !!