NCT
KeralaNewsThrissur News

ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

നാട്ടിക : പുലർച്ചെ ബൈക്കിൽ ജോലിക്ക് പോകവേ ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച നിലയിൽ. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം കുറുമ്പേപ്പാടത്ത് ഉണ്ണികൃഷ്ണൻ (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വലപ്പാട് ബീച്ചിനടുത്ത് തീരദേശ റോഡിലെ കോടൻവളവിൽ വെച്ചാണ് സംഭവം.

വലപ്പാട് ബീച്ചിലുള്ള ഒരു ഹോട്ടലിലെ തൊഴിലാളിയാണ്, പുലർച്ചെ ബൈക്കിൽ വീട്ടിൽ നിന്നും പുറപ്പെട്ട ഇദ്ദേഹത്തെ മത്സ്യത്തൊഴിലാളികൾ ആണ് റോഡിൽ അവശനിലയിൽ കണ്ടത്. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലപ്പാട് പോലീസ് മൽനടപടികൾ സ്വീകരിച്ചു വരുന്നു

Related posts

ബൈക്കിൽ പന്നി ഇടിച്ചതിനെ തുടർന്ന് വീണ് യുവാവിന് പരിക്ക്.

murali

വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി സ്വദേശി പിടിയിൽ.

murali

തളിക്കുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. 3 പേർക്ക് പരുക്കേറ്റു.

murali
error: Content is protected !!