NCT
KeralaNewsThrissur News

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട; എം ഡി എം എയുമായി വിൽപ്പനക്കെത്തിയ രണ്ട് യുവതികളും, വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ.

ചാലക്കുടി : കെ എസ് ആർ ടി സി ബസ്സിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഇന്ന് (14-11-2025) ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ ഉച്ചക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മാരക രാസലഹരിയായ 57 ഗ്രാം എം ഡി എം എ യുമായി വന്ന രണ്ട് യുവതികൾ കയ്പമംഗലം ചളിങ്ങാട് സ്വദേശികൾക്ക് കൈമാറുന്നതിനിടെയാണ് അഞ്ച് പ്രതികളെ പിടികൂടിയത്.

കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ 33 വയസ്, കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി 31 വയസ് എന്നിവരാണ് മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് 33 വയസ്സ്, അജു എന്നറിയപ്പെടുന്ന ആനക്കൂട്ട് വീട്ടിൽ അജ്മൽ 35 വയസ്സ്, അച്ചു എന്നറിയപ്പെടുന്ന കടവിൽ വീട്ടിൽ അജ്മൽ 25 വയസ്സ് എന്നിവരാണ് എം ഡി എം എ വാങ്ങാനായി എത്തിയിരുന്നത്. സംഭവത്തിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

ഷിനാജ് ബാഗ്ലൂരിൽ മയക്ക് മരുന്നുമായി കടത്തിയതിനുള്ള കേസ്സിലും, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.

Related posts

ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്ത‌ാൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ.

murali

ഓപ്പറേഷൻ കാപ്പ തുടരുന്നു: കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി ഷമീർ അറസ്റ്റിൽ.

murali

മതിലകത്ത് എം.ഡി.എം.എ.യുമായി പിടികൂടിയ പ്രതികള്‍ ജീപ്പില്‍ നിന്നും ചാടിരക്ഷപ്പെട്ടു : ഒരാള്‍ പിടിയില്‍.

murali
error: Content is protected !!