NCT
KeralaNewsThrissur News

കൊലപാതക ശ്രമം നടത്തി കവർച്ചചെയ്ത കേസിലെ ഒരു പ്രതികൂടി പിടിയിൽ.

തൃശൂർ : വെള്ളാനിക്കര സ്വദേശിയെ തോട്ടപ്പടിയിൽ വച്ച് ക്രൂരമായി ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിക്കുകയും ഭീഷണിപെടുത്തി കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതികളിലൊരാൾ കൂടിയായ മുളംകുന്നത്തുകാവ് സ്വദേശിയായ വടക്കൂട്ട് വീട്ടിൽ വിഷ്ണു (29) എന്നയാളെയാണ് മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തത്.

ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റുചെയ്തു. ആറു പ്രതികളെ റിമാൻറുചെയ്യുകയും രണ്ട് പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. വിഷ്ണുവിന് മണ്ണുത്തി, മെഡിക്കൽ കോളേജ്, ചേർപ്പ്, തൃശൂർ ഈസ്റ്റ്, മെഡിക്കൽ കോളേജ്, ട്രാഫിക്, പുതുക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

11.07.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ വന്നിരുന്ന വെള്ളാനിക്കര സ്വദേശിയെ തടഞ്ഞ് ക്രൂരമായി ദേഹോപദ്രവം ചെയ്ത് കത്തികൊണ്ട് വധിക്കാൻ ശ്രമിക്കുകയും ഭീഷണിപെടുത്തി കവർച്ച നടത്തുകയും ബൈക്ക് കേടുപാടുവരുത്തുകയും ചെയ്യുകയായിരുന്നു. ഇക്കാര്യത്തിന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. കർണ്ണാടകയിലെ ഷിമോഗയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Related posts

മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച MDMA യുമായി യുവാവ് പിടിയിൽ.

murali

കയ്‌പമംഗലം കാളമുറി സെൻ്ററിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു: നാല് പേർക്ക് പരിക്ക്.

murali

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 3030 ലിറ്ററോളം സ്പിരിറ്റും ഗോഡൗണിലെ വാനിൻ്റെ ഡ്രൈവറേയും പിടികൂടി.

murali
error: Content is protected !!