ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം, കൗസ്തുഭം റസ്റ്റ് ഹൗസുകളിൽ മുറികൾ ബുക്ക് ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്ന് പണം തട്ടിയെടുക്കാൻ വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതായി പരാതി. ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകി.
മുൻകൂർ ബുക്കിങ് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്നും ഭക്തർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 എന്ന നമ്പറിൽ ബന്ധപ്പെടാം.
