എറവ് : ബസ് തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരായ 2 പെയിൻ്റിങ്ങ് തൊഴിലാളികൾക്ക് പരിക്ക്. അഞ്ചാംകല്ലിൽ നിന്ന് പെയിൻ്റ് വാങ്ങി വാടാനപ്പള്ളിയിലെ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോയിരുന്ന എറവ് സ്വദേശികളായ ചെറുവത്തൂർ വീട്ടിൽ അനിഷാദ്, തെക്കൂട്ട് വീട്ടിൽ ശ്രീകുമാർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് രാവിലെ എട്ടരയോടെ തൃശൂർ – വാടാനപള്ളി സംസ്ഥാന പാതയിൽ എറവ് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടർ റോഡിലെ പാച്ച് ചെയ്ത ഭാഗത്ത് നിന്ന് ഒഴിവാക്കി എടുത്തപ്പോൾ പുറകിൽ വന്ന ബസിൽ തട്ടി ഇവർ റോഡിലേക്ക് വീഴുകയായിരുന്നു എന്ന് പറയുന്നു. കൈയ്യിലും കാലിലുമാണ് ഇവർക്ക് പരിക്ക്.
