തൃശൂർ : മാരക സിന്തറ്റിക് ഡ്രഗ്സ് ഇനത്തിൽപെട്ട എൽ എസ് ഡി സ്റ്റാമ്പുകളും, എയർഗണ്ണുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിയ്യാരം ആൽത്തറ സ്വദേശിയായ ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ് മുഖിൻെറ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫ് പിടികൂടിയത്.
18.11.2025 തിയയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഒല്ലൂരിൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിൻതുടർന്ന സ്ക്വാഡ് അംഗങ്ങൾ വാഹനം തടഞ്ഞ് പ്രതിയെ പരിശോധിക്കുന്നതിനിടയിൽ പ്രതി കത്തിയെടുത്ത് സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും സ്ക്വാഡ് അംഗങ്ങൾ ബലപ്രയോഗത്തിലൂടെ തടഞ്ഞ് പ്രതിയെ അതിവിദഗ്ധമായി കീഴ്പെടുത്തുകയുമായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് പ്രതിയിൽ നിന്നും മാരക സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട 5 എൽ എസ് ഡി സ്റ്റാമ്പുകളും, എയർ ഗണ്ണും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തത്.
പ്രതിക്ക് തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 ഓളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ എസ് പി സുധീരൻ, ഇൻസ്പെക്ടർ ഇ എ ഷൈജു, സബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, വരുൺ എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ.വി വിജിത്ത്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ടി.വി ജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി വിപിൻദാസ്, വൈശാഖ് രാജ്, എൻ യു നിതീഷ്, സിൻറോ ജോസ്, ടി.ജി കിഷാൽ, കെ,എസ് സംഗീത്, കെ.എച്ച് അരുൺ, ഒല്ലൂർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സന്ദീപ്, സുരേഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
