വാടാനപ്പള്ളി : സിപിഐ വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും, സെൻട്രൽ ബ്രാഞ്ച് സെക്രട്ടറിയുമായ ജുബു മോൻ വാടാനപ്പള്ളി പാർട്ടി വിട്ടു. യുഡിഎഫ് നേതൃത്വത്തിലുള്ള മതേതര ചേരിക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും, വാർഡ് വിഭജനത്തിനു പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടരുന്ന എൽഡിഎഫ് – ബിജെപി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ജുബുമോൻ പറഞ്ഞു.
ബിജെപിയുടെ പിൻബലത്തിൽ സിപിഐ യെ ഇല്ലാതാക്കാൻ നടത്തുന്ന സിപിഎം നീക്കത്തിന് മൂക സാക്ഷിയാകാനേ നിലവിലെ സിപിഐ നേതൃത്വത്തിന് കഴിയുന്നുള്ളൂ. മതേതര വിശ്വാസികളായ ജനങ്ങൾ ബിജെപി സഖ്യത്തെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കണമെന്നും ജുബുമോൻ പറഞ്ഞു.
