ഇരിങ്ങാലക്കുട : കരുവന്നൂർ ചേലക്കടവിൽ വെച്ച് ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി മരവടി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
കരുവന്നൂർ വെട്ടുകുന്നത്തുകാവ് മുരിങ്ങത്തു വീട്ടിൽ സുധിൻ (26), കരുവന്നൂർ വെട്ടുകുന്നത്തുകാവ് പുരയാറ്റു പറമ്പിൽ ഗോകുൽ കൃഷ്ണ (26), ആറാട്ടുപുഴ ക്ഷേത്രത്തിനു സമീപം തലപ്പിള്ളി വീട്ടിൽ ദേവദത്തൻ (22) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ക്ലീറ്റസ്, കെ പി രാജു, പ്രസന്നകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, എ കെ രാഹുൽ, സുജിത്ത്, കെ വി സജീഷ്, സി പി ഒ എം കെ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
