കൈപ്പമംഗലം : പരാതിക്കാരൻ പ്രതികൾക്കെതിരെ കേസു കൊടുത്തതിലുള്ള വൈരാഗ്യത്താൽ വീടിന് മുന്നിലുള്ള റോഡിൽ വെച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിനാണ് ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശികളായ എറക്കൽ വീട്ടിൽ കുഞ്ഞൻ എന്നറിയപ്പെടുന്ന സായൂജ് (36) ഇയാളുടെ സഹോദരൻ വാവ എന്നറിയപ്പെടുന്ന ബിനോജ് (41) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചെന്ത്രാപ്പിന്നി, കണ്ണനംകുളം സ്വദേശി കാരിയേടത്ത് വീട്ടിൽ ഗിരീഷ് (49) എന്നയാളുമായി പോലീസ് കേസുകൾ നിലവിലുള്ളതിൻറെ വിരോധത്താൽ 05.08.2025 തിയ്യതി രാത്രി 08:30 മണിക്ക് ഗിരീഷ് കുടുംബമായി താമസിക്കുന്ന കണ്ണനാകുളത്തുള്ള വീടിന്റെ മുൻവശം റോഡിൽ വന്ന് ഗിരീഷിനെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
നിരവധി ക്രമിനൽക്കേസിലെ പ്രതികളും സ്റ്റേഷൻ റൗഡികളും സഹോദരങ്ങളുമായ കുഞ്ഞൻ സായൂജിനെ തമിഴ്നാട് തിരുപ്പൂരിൽ നിന്നും വാവ ബിനോജിനെ ചെന്ത്രാപ്പിന്നിയിൽ നിന്നുമാണ് പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സായൂജ് കൈപ്പമംഗലം, മതിലകം, കാട്ടൂർ, വലപ്പാട്, വാടാനപ്പിള്ളി പേലീസ് സ്റ്റേഷൻപരിധികളിലായി അഞ്ച് വധശ്രമക്കേസിലും, ആറ് അടിപിടിക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസ്സുകളിലും അടക്കം ആകെ പതിനഞ്ച് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ബിനോജ് പത്ത് അടിപിടിക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസ്സിലും, കഞ്ചാവി ബിഡി ഉപയോഗിച്ച ഒരു കേസ്സിലും അടക്കം ആകെ 13 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഋഷി പ്രസാദ് ടി വി, ജി എസ് ഐ മണികണ്ഠൻ, പ്രദീപ്, ജി എ എസ് ഐ വിപിൻ, ജിഎസ്സിപിഒമാരായ സുനിൽകുമാർ, ബിജു, ജ്യോതിഷ്, സിപിഒ ഷിജു, സുർജിത് സാഗർ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
