NCT
KeralaNewsThrissur News

കരിക്ക് കച്ചവടം നടത്തിയിരുന്ന വയോധികന്റെ പണപ്പെട്ടി കവർച്ച നടത്തിയ കേസിൽ പ്രതിയെ പിടികൂടി.

അന്തിക്കാട് : കരിക്ക് കച്ചവടം നടത്തിയിരുന്ന വയോധികന്റെ പണപ്പെട്ടിയുമായി കടന്നുകളഞ്ഞ കേസിൽ നിരവധി കേസുകളിൽ പ്രതിയായ ആമ്പല്ലൂർ വാരക്കര ദേശത്ത് ചുക്കിരി വീട്ടിൽ അഡ്രിനോ രാജുവിനെ (18 വയസ്സ്) തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി.

കഴിഞ്ഞ 18.11.2025 തിയ്യതി ഉച്ചയ്ക്ക് 2.10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറവ് ആറാംകല്ല് പെരുമ്പഴ പാലത്തിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന എറവ് മാരാർ വീട്ടിൽ ശിവരാമന്റെ (65 വയസ്സ്) അടുത്ത് കരിക്ക് ചോദിച്ചെത്തിയ പ്രതികൾ, ശിവരാമൻ കരിക്ക് വെട്ടിക്കൊണ്ടിരുന്ന തക്കത്തിന്, കച്ചവടം നടത്തി കിട്ടിയ 3000/- രൂപ അടങ്ങിയ പണപ്പെട്ടി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടർന്ന് ശിവരാമൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ആമ്പല്ലൂരിൽ നിന്നും പിടികൂടിയത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അഡ്രിനോ പുതുക്കാട്, അന്തിക്കാട്, വരന്തരപ്പിള്ളി, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകളിലും ഗഞ്ചാവ് ബീഡി വലിച്ചതിന് രണ്ട് കേസും അടക്കം 7 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ, അന്തിക്കാട് എസ് എച്ച് ഒ കേഴ്സൺ വി മാർക്കോസ്, എസ് ഐ അഫ്സൽ എം , ജി എ എസ് ഐ ജീവൻ ഇ എസ്, സി പി ഒ മാരായ ഉമേഷ് കെ എസ്, കിരൺ രഘു, ഹസീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

പട്ടാപ്പകൽ കടയിൽകയറി കത്തികാട്ടി ഗുണ്ടായിസം : കടയുടമയെ 3 യുവാക്കൾ ചേർന്ന് മർദ്ദിച്ചു.

murali

ടിപ്പർ ലോറി റിപ്പയർ ചെയ്യുന്നതിനിടെ ലോറിക്കടിയിൽ കാൽ കുടുങ്ങി ഡ്രൈവർക്ക് ഗുരുതര പരിക്ക്.

murali

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി റിമാന്റിൽ.

murali
error: Content is protected !!