വാടാനപ്പിള്ളി : പോലീസിനെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം തമ്പാൻ കടവ് ചക്കി വീട്ടിൽ ബിജോയ് 44 വയസ്സ് എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം (24.11.2025) വൈകീട്ട് 6.45-ഓടെ എടശ്ശേരി ബീച്ച് റോഡിൽ താമസിക്കുന്ന സ്ത്രിയെ അശ്ലീലം വിളിച്ച് ഭീഷണപ്പെടുത്തുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മി, ജി എസ് സി പി ഒ രാജ് കുമാർ, സി പി ഒ റിഷാദ് എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ബിജോയിയെ മതിയായ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.
തുടർന്ന് പ്രതിക്കെതിരെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ബിജോയ് അന്തിക്കാട് പോലീസ് സ്റ്റേഷനിലും പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലുമായി ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിന് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മി , ജി എസ് സി പി ഒ രാജ് കുമാർ, സി പി ഒ റിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
