NCT
KeralaNewsThrissur News

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു ; നാട്ടിക ചേർക്കര സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി.

വലപ്പാട് : വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട, തൃപ്രയാർ നാട്ടിക ചേർക്കര തണ്ടയാൻ വീട്ടിൽ ബിനു സ്വയൻ (38 വയസ്സ്) എന്നയാളെ കാപ്പ നിയമ പ്രകാരം 6 മാസക്കാലത്തേക്ക് നാടു കടത്തി.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ബിനു സ്വയൻ വലപ്പാട്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി ഒരു ഗാർഹിക പീഢന കേസും ഒരു അടി പിടികേസും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫിസർ സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Related posts

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : മൂന്ന് പേർ മരിച്ചതായി വിവരം.

murali

തൃപ്രയാർ ‘നാടകവിരുന്ന്’ നവംബർ 3 മുതൽ 14 വരെ. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ.

murali

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

murali
error: Content is protected !!