തൃപ്രയാർ : നവംബർ 3 മുതൽ 14 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന 25 -മത് തൃപ്രയാർ നാടകവിരുന്നിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു. നവംബർ മൂന്നിന് നാടകവിരുന്ന് ഉദ്ഘാടന ദിവസം തിരുവനന്തപുരം നവോദയയുടെ കലുങ്ക്.
നവംബർ 4 ന് തിരുവനന്തപുരം സംസ്കൃതിയുടെ നാളത്തെ കേരള, 5ന് ചിറയിൻകീഴ് അനുഗ്രഹയുടെ ചിത്തിര. 6ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം, 7ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ പച്ചക്കുതിര, 8 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, 9ന് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ്,
10ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ, 11നു വള്ളുവനാട് ബ്രഹ്മയുടെ വാഴ്വേമായം, 12ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം, 13 നു കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം, സമാപന ദിവസമായ 14ന് ചങ്ങനാശ്ശേരി അണിയറയുടെ ബ്രഹ്മാണ്ഡ നാടകം ഡ്രാക്കുള. വൈകിട്ട് ഏഴുമണിക്കാണ് എല്ലാദിവസവും നാടകാവതരണം.
