NCT
KeralaNewsThrissur News

യുവാവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിന് അഴീക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി തയ്യിൽ വീട്ടിൽ ബൈജു 46 വയസ്സ് എന്നയാളെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന കൊടുങ്ങല്ലൂർ അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി മതിലകത്ത് വീട്ടിൽ ഹസനുൽ ബന്ന 43 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

28.11.2025 തിയ്യതി രാവിലെ 06.05 മണിയോടെ പരാതിക്കാരൻ വീടിനോട് ചേർന്ന് പശു ഫാമിൽ പാൽ കറക്കുന്നതിനായി വന്നപ്പോഴാണ് പ്രതി പരാതിക്കാരന് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞത്. ഗുണ്ട് തൊഴിത്തിൽ വീണ് പൊട്ടുകയും പരാതിക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. പരാതിക്കാരൻ പശു ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതിക്ക് ഉള്ള വിരോധത്താലാണ് പരാതിക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചത്.

ഹസനുൽ ബന്ന കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസ്സിലും, ഒരു അടിപിടിക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങനെ ശല്യം ചെയ്ത നാല് കേസ്സുകളിലും, മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ഒരു കേസ്സിലും അടക്കം പതിനൊന്ന് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീ് സ്റ്റേഷൻ എസ് ഐ സാലിം.കെ, ജി എസ് സി പി ഒ മാരായ സനോജ്, ഷിജിൻ നാഥ്, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

സ്വർണവില രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്.

murali

സ്വർണ്ണാഭരണവും പണവും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി.

murali

കുന്നംകുളത്ത് സ്ഥാപനം തകർത്ത് സാധനങ്ങളും രേഖകളും മോഷ്ടിച്ചു കൊണ്ട് പോയ സംഭവം: കേസ് എടുത്തു അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

murali
error: Content is protected !!