NCT
KeralaNewsThrissur News

തൃശ്ശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിൻെറ പിടിയിൽ.

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനായ സുനിലിനെ അദ്ദേഹത്തിൻെറ വളപ്പായയിലുള്ള വീട്ടുപടിക്കൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ പത്തനംതിട്ട, അടൂർ, അങ്ങാടിക്കൽ നോർത്ത് സ്വദേശിയായ കാർത്തിക് എന്നയാളെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്മുഖിൻെറ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ കെ.ജി സുരേഷ്, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ സിറ്റി സാഗോക്ക് ടീമും തൃശൂർ മെഡിക്കൽ കോളേജ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20ആം തിയ്യതി തിയതി രാത്രി 11.50 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാഹനങ്ങളിൽ എത്തിയ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയവും സാങ്കേതികവുമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വർഷം തൃശ്ശൂർ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഗോൾഡ് റോബറി കേസ് ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാർത്തിക്. കൃത്യത്തിന് ശേഷം കേരളത്തിൽ നിന്നും രക്ഷപ്പെട്ട് ബാംഗ്ലൂരിലേക്ക് പോയി ഒളിവിൽ കഴിയുക എന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞവർഷം പീച്ചിയിൽ നടന്ന സ്വർണ്ണക്കർച്ച കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് ബാംഗ്ലൂരിലെ ഇയാളുടെ ഒളി സങ്കേതത്തിൽ നിന്നാണ്. കേരളത്തിലെ നിരവധി കുഴൽപ്പണ കവർച്ചകളും നടത്തുന്നത് ഇയാൾ ഉൾപ്പെടുന്ന സംഘങ്ങളാണ്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടങ്ങുന്ന അക്രമി സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശികളായ പുത്തൻപുരയിൽ ആദിത്യൻ, സിന്ധു ഭവനിൽ ഗുരുദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കൃത്യം നടത്തുന്നതിനായി ഏർപ്പാട് ചെയ്ത സംഘത്തിലെ പ്രധാനിയായ തൃശൂർ അഞ്ചേരി ക്രിസ്‌റ്റഫർ നഗറിൽ പറമ്പിത്തറ വീട്ടിൽ സിജോ, കുറ്റിമുക്ക് സ്വദേശി ആലപ്പാട്ട് വീട്ടിൽ തോംസൺ, ചേലക്കോട്ടുകര സ്വദേശി ആലപ്പാട്ട് വീട്ടിൽ എഡ്വിൻ, അയ്യന്തോൾ സ്വദേശി കള്ളിക്കാടൻ വീട്ടിൽ ഡിക്സൺ എന്നിവരെ സംഭവം നടന്ന മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി സാഗോക്ക് ടീമും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയത്. സംഭവം നടന്ന ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കേസിലെ മുഴുവൻ പ്രതികളേയും തൃശ്ശൂർ സിറ്റി പോലീസ് പിടികൂടി.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ K.G സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ , തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രദീപ്‌,എസ്.ഐ ഷാജു, SAGOC ടീം അംഗങ്ങളായ P. K പഴനി സ്വാമി,

സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും മെഡിക്കൽ കോളേജ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എബ്രഹാം എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

കാപ്പാ ഉത്തരവ് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയ ആളെ പൊലീസ് പിടികൂടി.

murali

ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

murali

മാള ജ്വല്ലറി മോഷണക്കേസിലെ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി.

murali
error: Content is protected !!