ചാവക്കാട് താലൂക്ക് ആശുപത്രിയിലെ എക്സറേ യുണിറ്റിന് തീപിടിച്ചു. ഉപകരണങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കാണക്കാക്കുന്നു. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് സംഭവം. എക്സ്-റേ റൂമിലുള്ള സ്റ്റെബിലൈസറില്‍ നിന്ന് തീപടരുകയായിരുന്നു. മുറിയിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. ജനല്‍ ചില്ലകള്‍ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടക്കുന്ന സമയത്ത് മുറിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു.
previous post
