കൊടുങ്ങല്ലൂർ : ദേശീയപാതയിൽ എസ്എൻപുരത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കൂട്ടുകാരന് പരിക്ക്. ശ്രീനാരായണപുരം പി വെമ്പല്ലൂർ അസ്മാബി കോളേജിലെ വിദ്യാർഥി മതിലകം പാലക്കാട്ട്പറമ്പിൽ നജീബിൻ്റെ മകൻ മുഹമ്മദ് അദ്നാൻ (18) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മതിലകം സ്വദേശി അമീൻ എന്ന കുട്ടിക്കും പരിക്കുണ്ട്.
ഇന്ന് രാവിലെ ഒൻപതരയോടെ എസ്എൻപുരം പെട്രോൾ പമ്പിന് അടുത്തുള്ള വളവിൽ വച്ചാണ് അപകടം ഉണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി മറയുകയായിരുന്നു. പരിക്കേറ്റവരെ മതിലകം മഹല്ല് ആംബുലൻസ് പ്രവർത്തകരും പുന്നക്കബസാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്നാൻ മരിക്കുകയായിരുന്നു.
