NCT
KeralaNewsThrissur News

ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

തൃപ്രയാർ : ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി അരക്കാപറമ്പിൽ വീട്ടിൽ വിനയൻ (30), അന്തിക്കാട് സ്വദേശി കടവിൽ വീട്ടിൽ സൈജോ (33) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം വട്ടംകുളം സ്വദേശി വിഷ്ണു (31) എന്നയാളെ ആക്രമിച്ച സംഭവത്തിനാണ് അറസ്റ്റ്.

രണ്ടാഴ്ച മുൻപ്, വിഷ്ണുവും ഭാര്യയും പെരിങ്ങോട്ടുകര ക്ഷേത്രദർശനം കഴിഞ്ഞ് രാത്രി 11.30 ഓടെ ക്ഷേത്രത്തിന് മുന്നിലെ റോഡരികിൽ ടാക്സി കാറിൽ ഇരിക്കുമ്പോൾ പ്രതികളായ വിനയനും സൈജോയും സ്ഥലത്തെത്തി വിഷ്ണുവുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കം വിഷ്ണു മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

പെരിങ്ങോട്ടുകര ആവണാങ്ങാട് ക്ഷേത്രത്തിന് മുൻവശത്ത് വെച്ചാണ് സംഭവം. കാറിൽ വരികയായിരുന്ന വിഷ്ണുവിനെ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തുകയും തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഓടിച്ചുപോയ വിഷ്ണുവിനെ പിന്തുടർന്ന് ചെന്ന് ആക്രമിക്കുകയുമായിരുന്നു. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

വിനയൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതകക്കേസിലും,വധ ശ്രമകേസിലും ആറ് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കുക, പൊതു സമാധാനം ലംഘിക്കാതിരിക്കാനായുള്ള നടപടിയെടുക്കുക, കാപ്പ നിയമപ്രകാരം നാടു കടത്തുക, എന്നിങ്ങനെയുള്ള ഇരുപത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

Related posts

ആമ്പല്ലൂര്‍ കളരിക്കല്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ മോഷണം: ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

murali

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

murali

നാട്ടിക ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

murali
error: Content is protected !!