NCT
KeralaNewsThrissur News

തൃശൂർ കോർപറേഷൻ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്.

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷനിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. 33 സീറ്റുകൾ നേടി യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു, സിറ്റിംഗ് സീറ്റുകളിൽ ആറിൽ അഞ്ചും നിലനിർത്തി ആകെ എട്ട് സീറ്റുകൾ നേടി ബിജെപി ശ്രദ്ധേയമായ മുന്നേറ്റം നടത്തി.

തെരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായി എൽഡിഎഫ് 11 സീറ്റുകളിൽ ഒതുങ്ങി. സ്വതന്ത്രരും മറ്റ് കക്ഷികളും ചേർന്ന് നാല് സീറ്റുകളാണ് നേടിയത്. ശക്തമായ മത്സരം പ്രതീക്ഷിച്ച പല ഡിവിഷനുകളിലും യുഡിഎഫും ബിജെപിയും മേൽക്കൈ നേടിയതോടെ ഇടതുമുന്നണി തകർച്ച നേരിടുകയായിരുന്നു.

കോർപറേഷൻ ഭരണത്തിൽ തുടർച്ച ഉറപ്പിച്ച യുഡിഎഫിന് ഇത് വലിയ രാഷ്ട്രീയ ആത്മവിശ്വാസം നൽകുമ്പോൾ, നഗരസഭാ രാഷ്ട്രീയത്തിൽ ബിജെപിയുടെ സാന്നിധ്യം കൂടുതൽ ശക്തമായതായാണ് ഫലം സൂചിപ്പിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: തൃശ്ശൂർ കോർപ്പറേഷൻ
യു ഡി എഫ് -33, എൽ ഡി എഫ് -11,എൻ ഡി എ- 8, മറ്റുള്ളവർ- 4

തൃശ്ശൂർ കോർപ്പറേഷനിലെ 56 വാഡുകളിലായി യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ എട്ട്, മറ്റുള്ളവർ നാല്, എന്ന രീതിയിലാണ് ഫലപ്രഖ്യാപനത്തിൽ കക്ഷി നില.വാർഡ്, വാർഡിന്റെ പേർ,വിജയിച്ച സ്ഥാനാർഥിയുടെ പേര്, ഭൂരിപക്ഷം എന്ന ക്രമത്തിൽ.

വാർഡ് ഒന്ന് പൂങ്കുന്നം എൻ ഡി എ രഘുനാഥ് സി മേനോൻ(287),
വാർഡ് രണ്ട് കുട്ടൻകുളങ്ങര യു ഡി എഫ് അഞ്ജലി രാകേഷ്(237),
വാർഡ് മൂന്ന് പാട്ടുരായ്ക്കൽ എൻ ഡി എ, എ വി കൃഷ്ണമോഹൻ (98),
വാർഡ് നാല് വിയ്യൂർ യു ഡി എഫ്
അരുണ്‍ തടത്തിൽ(191),
വാർഡ് അഞ്ച് പെരിങ്ങാവ് യു ഡി എഫ്, ശാരി കിഷോർകുമാർ (327),
വാർഡ് ആറ് രാമവർമപുരം എൽ ഡി എഫ് ആർ ഹിരൺ (939),
വാർഡ് ഏഴ് കുറ്റുമുക്ക് യു ഡി എഫ് സ്ഥാനാർഥി ഷിബു പൊറുത്തൂർ (276),
വാർഡ് എട്ട് വില്ലടം എൽ ഡി എഫ്
സിന്ധു തൈക്കാടൻ (202),
വാർഡ് ഒൻപത് ചേറൂർ യു ഡി എഫ്
അഡ്വ. വില്ലി ജിജോ (401),
വാർഡ് പത്ത് ഗാന്ധി നഗർ യുഡിഫ്
അഡ്വ. സുബി ബാബു (809),
വാർഡ് 11 മുക്കാട്ടുക്കര യുഡിഫ്
ശ്യാമള മുരളീധരൻ (156),
വാർഡ് 12 നെട്ടിശ്ശേരി യുഡിഫ്
സിൻ്റോമോൾ സോജൻ (323),
വാർഡ് 13 മുല്ലക്കര യുഡിഎഫ്
നീതു സുമേഷ് (45),
വാർഡ് 14 മണ്ണുത്തി എൽഡിഎഫ്
അഡ്വ. അനീസ് അഹമ്മദ് ടി എ (13),
വാർഡ് 15 ഒല്ലൂക്കര കെ ഗോപാലകൃഷ്ണൻ (99),
വാർഡ് 16 കൃഷ്ണപുരം എൽഡിഎഫ്
സൗമ്യ പ്രതീഷ് (579),
വാർഡ് 17 കുട്ടനെല്ലൂർ യുഡിഎഫ്
ഹരീഷ് മോഹൻ (412),
വാർഡ് 18 ചേലക്കോട്ടുക്കര യുഡിഎഫ്
ടി. ആര്‍ സന്തോഷ് (768),
വാർഡ്19 കാളത്തോട് മറ്റുള്ളവർ
എം.എൽ റോസി (506),
വാർഡ് 20 പറവട്ടാനി എൽഡിഎഫ് ജീസ് ജോര്‍ജ്ജ് (145),
വാർഡ് 21 കിഴക്കുംപാട്ടുകര യുഡിഎഫ്
ഡോ. നിജി ജസ്റ്റിൻ (614),
വാർഡ് 22 ചെമ്പൂകാവ് യുഡിഎഫ്
അഡ്വ. ജോയി ബാസ്റ്റ്യൻ ചാക്കോള (345),
വാർഡ് 23 മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ്
ബൈജു വർഗ്ഗീസ് (47),
വാർഡ് 24 കുരിയചിറ മറ്റുള്ളവർ
ഷോമി ഫ്രാന്‍സിസ് (639),
വാർഡ് 25 വളർക്കാവ് യുഡിഎഫ്
മേഴ്സി അജി (650),
വാർഡ് 26 അഞ്ചേരി എൽഡിഎഫ്
സ്മിത അനീഷ് (593)
വാർഡ് 27 പടവരാട് യുഡിഎഫ്
പ്രവീണ്‍ലാൽ (242)
വാർഡ് 28 ഒല്ലൂർ സെന്റർ യു ഡി എഫ്
പോളി ജോസ് (262)
വാർഡ് 29 എടക്കുന്നി യുഡിഎഫ്
രശ്മി ഉണ്ണികൃഷ്ണൻ (252)
വാർഡ് 30 തൈക്കാട്ടുശ്ശേരി എൽ ഡി എഫ്
ഡോ. കീര്‍ത്തന കാര്‍ത്തികേയൻ (374)
വാർഡ് 31 ഒല്ലൂർ യുഡിഎഫ്
കരോളി ജോഷ്വ (1028)
വാർഡ് 32 ചിയ്യാരം മറ്റുള്ളവർ
ലിംന മനോജ് (456)
വാർഡ് 33 ചിയ്യാരം സൗത്ത് മറ്റുള്ളവർ
റാഫി ജോസ് (കുട്ടി റാഫി) (229),
വാർഡ് 34 കുരിയചിറ വെസ്റ്റ് യു ഡി എഫ്
ജേക്കബ്ബ് പുലിക്കോട്ടിൽ (1318),
വാർഡ് 35 കണ്ണംകുളങ്ങര എൻ ഡി എ
മുംദാസ് ( ചിഞ്ചു ) (77),
വാർഡ് 36 തേക്കിൻകാട് എൻ ഡി എ
പൂര്‍ണ്ണിമ സുരേഷ് (311),
വാർഡ് 37 തിരുവമ്പാടി എൻ ഡി എ
അഡ്വ. എം രേഷ്മ മേനോൻ (325)
വാർഡ് 38 കോട്ടപ്പുറം എൻ ഡി എ വിനോദ് കൃഷ്ണ (തുല്യം)
വാർഡ് 39 പൂത്തോൾ എൽ ഡി എഫ്
പി. സുകുമാരൻ (502),
വാർഡ് 40 കൊക്കാല എൻ ഡി എ
വിന്‍ഷി അരുൺകുമാർ (116),
വാർഡ് 41 വടൂക്കര എൽ ഡി എഫ്
സിജിത്ത് എം. എസ്. (1422),
വാർഡ്42 കൂർക്കഞ്ചേരി യു ഡി എഫ്
അമ്പിളി സി. എം. (281),
വാർഡ് 43 കണിമംഗലം എൻ ഡി എ
പത്മിനി ഷാജി (33),
വാർഡ്44 പനമുക്ക് എൻ ഡി എ
ഷീന ചന്ദ്രൻ (46),
വാർഡ്45 നെടുപുഴ യു ഡി എഫ്
പ്രിന്‍സി റോജൻ (2),
വാർഡ് 46 കാര്യാട്ടുക്കര യു ഡി എഫ്
കെ. സുമേഷ് (841),
വാർഡ് 47 ലാലൂർ യു ഡി എഫ്
ലാലി ജെയിംസ് (1527),
വാർഡ് 48 അരാണാട്ടുക്കര യു ഡി എഫ്
വിഭിത വാസു (761),
വാർഡ് 49 കാനാട്ടുക്കര എൽ ഡി എഫ്
സുനിത വിനോദ് (463),
വാർഡ് 50 അയ്യന്തോൾ യു ഡി എഫ്
വത്സല ബാബുരാജ് (74),
വാർഡ് 51 സിവിൽ സ്റ്റേഷൻ യു ഡി എഫ്
എ. പ്രസാദ് (413),
വാർഡ് 52 ഒളരി യു ഡി എഫ്
സാജൻ സി. ജോർജ് (295),
വാർഡ് 53 എൽത്തുരുത്ത് എൽ ഡി എഫ്
ഷാജു കുണ്ടോളി (95),
വാർഡ് 54 ചേറ്റുപുഴ യു ഡി എഫ്
ബാബുരാജ് ഇ. എസ്സ്. (36),
വാർഡ് 55 പുല്ലഴി യു ഡി എഫ്
സുനിത വിനു (264)
വാർഡ് 56 പുതൂർക്കര യു ഡി എഫ്
മേഫി ഡെൽസൻ (1130),

Related posts

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും, അര ലക്ഷം രൂപ പിഴയും.

murali

എം.സി.മോഹനൻ നിര്യാതനായി.

murali

നരേന്ദ്രമോദി അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തെ അട്ടിമറിച്ച് – കോൺഗ്രസ്

murali
error: Content is protected !!