കാട്ടൂർ : 14-12-2025 തീയ്യതി വൈകീട്ട് 05.00 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്നു കാറളം സൗത്ത്, എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് 33 വയസ്സ് എന്നയാളെ കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന സ്റ്റേഷൻ റൗഡി കാറളം പള്ളംസ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു 30 വയസ് എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോവുകയും ചെയ്തിരുന്നു.
തുടർന്ന് പ്രകടനം പുല്ലത്തറ CHC ക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ചു പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു 43 വയസ് എന്നയാൾ വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഷിബുവിനെ കാട്ടൂർ പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഷിബുവിനെ പ്രതിയാക്കി കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തു. ഈ കേസ്സിലെ പ്രതിയായ ഷിബുവിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
14-12-2025 തീയ്യതി വൈകീട്ട് 05.00 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്നു കാറളം സൗത്ത്, എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് 33 വയസ്സ് എന്നയാളെ കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന കാറളം പള്ളംസ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു 30 വയസ് എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ദീപേഷിന്റെ പരാതിയിൽ വിഷ്ണുവിനെ പ്രതിയാക്കി കാട്ടൂർ പോലീസ് സ്റ്റേഷനിൽ കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസ്സെടുത്തു. ഈ കേസ്സിലെ പ്രതിയായ വിഷ്ണു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസിന്റെ കർശന നീരീക്ഷണത്തിൽ ആണ്.
കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളും ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി ആണ് അന്വേഷിക്കുന്നത്. രണ്ട് കേസുകളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
വിഷ്ണു കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതകക്കേസിലും, ഒരു കൊലപാതക ശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, മദ്യലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ നാല് കേസ്സുകളിലും അടക്കം എട്ട് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
ഷിബു കാട്ടൂർ പോലീസ് സ്റ്റേഷനിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.
