NCT
KeralaNewsThrissur News

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.

കുന്നംകുളം : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫാമിലെ പന്നികളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു ഫാമുകളായി 400 ല്‍ പരം പന്നികളുണ്ട്. ഇവയെ ദയാവധത്തിന് ഇരയാക്കും.

ഇത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് കടങ്ങോട് പഞ്ചായത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്റിനറി ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരും. കഴിഞ്ഞവര്‍ഷവും പഞ്ചായത്തിലെ പതിയാരം മണ്ടംപറമ്പ് പ്രദേശങ്ങളിലെ ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചിരുന്നു. 1500 ല്‍ അധികം പന്നികളെയാണ് അന്ന് ദയാവധത്തിന് ഇരയാക്കിയത്.

Related posts

പണയം വെച്ച വാഹനം പണം നൽകി തിരികെ എടുക്കാത്തതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: താറാവ് സണ്ണിയും 3 കൂട്ടാളികളും ചേർപ്പിൽ അറസ്റ്റിൽ.

murali

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

murali

കുന്നംകുളത്ത് 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!