കയ്പ്പമംഗലം : ചളിങ്ങാട് കുടിവെള്ളവിതരണ പൈപ്പ് പൊട്ടി, റോഡിൽ വെള്ളക്കെട്ട്. കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ചളിങ്ങാട് പള്ളിവളവിനടുത്താണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി റോഡ് വെള്ളക്കെട്ടിലായ അവസ്ഥയിലാണ്. ഇത് മൂലം പരിസരത്തെ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
previous post
next post
