NCT
KeralaNewsThrissur News

സ്വകാര്യബസ് സമയത്തെ ചൊല്ലിയുള്ള തർക്കം; ബസുടമയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസ്: 3 പ്രതികൾക്ക് ജീവപര്യന്തം തടവും, 3,10,000 രൂപ പിഴയും ശിക്ഷവിധിച്ചു.

ഒല്ലൂർ : സ്വകാര്യബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസുടമയേയും സഹോദരനേയും ആക്രമിച്ചു പരിക്കേല്പിക്കുകയും സഹോദരനായ റിജു കൊല്ലപ്പെടുകയും ചെയ്ത കേസിലെ പ്രതിയായ മാന്ദാമംഗലം സ്വദേശി വെട്ടികഴിച്ചാലിൽ വീട്ടിൽ കുഞ്ഞുമോൻ എന്നുവിളിക്കുന്ന ഷെറി (36) മരോട്ടിച്ചാൽ സ്വദേശി ഇഞ്ചിപറമ്പിൽ വീട്ടിൽ പ്രകാശൻ, (38), മരോട്ടിച്ചാൽ സ്വദേശി കല്ലിങ്ങൽ വീട്ടിൽ അനൂപ്, (39) എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 302, 307, 323, 324 വകുപ്പ് പ്രകാരംതൃശ്ശൂർ ഒന്നാം അഡിഷണൽ ജില്ലാ & സെഷൻസ് ജഡ്‌ജി വിധിച്ചു.

പിഴയടക്കാത്തപക്ഷം കൂടുതൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ അടക്കുന്ന പക്ഷം പിഴ തുക മരിച്ച റിജുവിൻറെ അവകാശികൾക്കും ബിജുവിനുമായി വിധിപ്രകാരം ലഭിക്കുന്നതാണ്, 2010 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കല്ലൂർ – മരോട്ടിച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവ്വീസിന്റെ സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട റിജുവിൻെറ സഹോദരനായ ബിജുവിൻെറ ബസ്സ് തല്ലിപ്പൊളിച്ചതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസിൽ പരാതി നൽകിയതിൻെറ വൈരാഗ്യത്തിൽ കേസിലെ ഒന്നാം പ്രതിയായ കീടായി ബൈജുവിൻെറ നേതൃത്വത്തിൽ നിയമവിരുദ്ധമായി സംഘം ചേർന്ന് നടത്തിയ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തുടർന്ന് ഒല്ലൂർ പോലീസ് എസ്.ഐ യായ എൻ.എസ്.സലീഷ് എന്നവരാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ. കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേസിന്റെ വിചാരണ തുടങ്ങും മുൻപു തന്നെ ഒന്നാം പ്രതിയായ മാവിൻചുവട് സ്വദേശി കീടായി വീട്ടിൽ കീടായി ബൈജു, വിചാരണ നടപടികൾ ആരംഭിച്ചതിന് ശേഷം, പ്രതികളായ മാന്ദാമംഗലം സ്വദേശി പള്ളിക്കുന്ന് വീട്ടിൽ മോനച്ചൻ, എന്നിവരും മരണപ്പെട്ടിരുന്നു. വിചാരണമധ്യേ ഒളിവിൽ പോയ പുളിഞ്ചോട് സ്വദേശി തൈയ്യിൽ വീട്ടിൽ അനൂപ് എന്നവരുടെ ജാമ്യം റദ്ദു ചെയ്ത് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയായ മാന്ദാമംഗലം സ്വദേശി പള്ളിക്കുന്ന് വീട്ടിൽ മോനായി എന്നവരെ മാറ്റിനിർത്തി 2, 6, 7 പ്രതികൾക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.

സാക്ഷിയെ പ്രതിയായ ഷെറി എന്നവർ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയത് വിചാരണവേളയിൽ സാക്ഷി കോടതിയെ നേരിട്ട് അറിയിച്ചതിനെത്തുടർന്ന് വിറ്റ്നെസ് പ്രൊട്ടക്ഷൻ സ്കീമിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ ഉടനെത്തന്നെ റിമാൻറ് ചെയ്തിരുന്നു. അന്നു മുതൽ ഷെറി റിമാൻഡിൽ കഴിയുകയാണ്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും, 35 രേഖകളും 18 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. പി. അജയ്ക്കുമാർ ഹാജരായി. പ്രോസിക്യൂഷൻ നടപടികളിൽ പോലീസ് ലെയ്‌സൺ ഓഫീസർ കെ.ഡി. ജൂലി സഹായിച്ചു.

Related posts

തളിക്കുളം ഹാഷിദ കൊലക്കേസ് : പ്രതി കുറ്റക്കാരനെന്ന് കോടതി ; വിധി വെള്ളിയാഴ്ച്ച.

murali

ചെറുതുരുത്തിയിൽ വീടിന്റെ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു.

murali

ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി യുവതികൾ പിടിയിൽ.

murali
error: Content is protected !!