NCT
KeralaNewsThrissur News

പുത്തൻപീടികയിൽ ബുള്ളറ്റ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. : രണ്ടു പേർക്ക് പരിക്ക്.

അന്തിക്കാട് : പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിന് സമീപം ബുള്ളറ്റ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32 ) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്വദേശി അറയ്ക്കവീട്ടിൽ സഫീർ ( 16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

പെരിങ്ങോട്ടുകര സർവ്വതോദദ്രം ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും റിക്സ് മരിച്ചിരുന്നു. ബുള്ളറ്റ് മതിലിൽ ഇടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.

Related posts

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി കിഴുപ്പിള്ളിക്കരയിലെ സ്കൂളിന് സമീപത്തുള്ള വാടക വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ച പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.

murali

സിനിമാ – സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ.

murali

എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്: ടോവിനോ തോമസ്.

murali
error: Content is protected !!