തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത് UDF ന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിന്റെ പി. വിനുവിനെയും, വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിന്റെ കെ.എ ഷൗക്കത്തലിയെയും തീരുമാനിച്ചതായി UDF നാട്ടിക പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. നേതാക്കളായ അഡ്വ. നൗഷാദ് ആറ്റുപറമ്പത്ത്, വി ആർ വിജയൻ, പി. സിദ്ദിഖ്, കെ എ കബീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
previous post
