NCT
KeralaNewsThrissur News

മിനിലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മാള : അഷ്ടമിച്ചിറയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാളപള്ളിപ്പുറം സ്വദേശി കളത്തിൽ വീട്ടിൽ തോമസ് (60) ആണ് മരിച്ചത്. മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു.

Related posts

പുഴ ഒഴുകിയെത്തി: താണിക്കുടം ഭഗവതിക്ക് ആറാട്ടായി.

murali

മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു.

murali

മതിലകത്ത് പുഴയിൽ വീണ ആളെ രക്ഷപ്പെടുത്തി.

murali
error: Content is protected !!