NCT
KeralaNewsThrissur News

നാട്ടികയിൽ ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

നാട്ടിക ബീച്ച് കെഎംയുപി സ്കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി വട്ടപ്പറമ്പിൽ സഗീറിൻ്റെ മകൻ ഇർഫാൻ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടിക സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ബേബി മകൻ ശ്രീഹരി(29) ക്ക് പരിക്കേറ്റു.

തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരുവരെയും തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരണപ്പെടുകയായിരുന്നു. ചൊവ്വ വൈകീട്ട് 4.30 യോടെയായിരുന്നു അപകടം. മാതാവ്: സൈനബ. സഹോദരൻ: ഷെരീഫ്

Related posts

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .

murali

ചെന്ത്രാപ്പിന്നിയിൽ ബൈക്കും, കാറും കൂട്ടിയിടിച്ച് അപകടം.

murali

സ്വർണ്ണവില ഒറ്റയടിക്ക് കുറഞ്ഞത് 1320രൂപ.

murali
error: Content is protected !!