NCT
KeralaNewsThrissur News

ഗുരുവായൂരപ്പന് വഴിപാടായി പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പുത്തൻ ഇലക്ട്രിക് മിനിട്രക്ക്. അഡയാർ ആനന്ദഭവൻ സ്വീറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്ലാൻഡിൻ്റെ പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. സ്വിച്ച് എന്ന ബ്രാൻഡ് പേരിലുള്ള വാഹനമാണിത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ബഡാ ദോസ്ത് എന്ന വിശേഷണത്തോടെയുള്ള ഈ ഇലക്ട്രിക് മിനി ട്രക്കിന് 2500 ലിറ്റർ സംഭരണ ശേഷിയുണ്ട്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ സഞ്ചരിക്കാനാകും.16 ലക്ഷത്തോളം രൂപയാണ് വിപണി വില

Related posts

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

murali

പാവറട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.

murali

റവ. ഫാ. ഡോ. അഡ്വ. ജോൺസൺ ജി. ആലപ്പാട്ട് നിര്യാതനായി.

murali
error: Content is protected !!