NCT
KeralaNewsThrissur News

കൈപ്പമംഗലം മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

ദേശീയപാതയിൽ കൈപ്പമംഗലം മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികനായ യുവാവിന് പരിക്ക്. ഇരിഞ്ഞാലക്കുട സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത് ഇയാളെ പുതിയകാവ് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് മൂന്നരയോടെ മൂന്നുപീടിക സെൻ്റിൽ ഇരിഞ്ഞാലക്കുട റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടമുണ്ടായത്. തെക്കുഭാഗത്തുനിന്നും വന്നിരുന്ന കാർ ഇരിങ്ങാലക്കുട ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ വടക്ക് ഭാഗത്തുനിന്നും വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.

Related posts

ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

murali

ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും സ്വന്തമാക്കി കൊടുങ്ങല്ലൂർ സ്വദേശിനി.

murali

കാർ തട്ടിയതിനെച്ചൊല്ലി തർക്കത്തിനിടെ യുവാവിനെ മർദ്ദിച്ച സംഭവം : വധശ്രമ കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയും, കൂട്ടാളിയും അറസ്റ്റിൽ.

murali
error: Content is protected !!