NCT
KeralaNewsThrissur News

ഗുരുവായൂർ കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.

ഗുരുവായൂർ : കൂനംമൂച്ചി സെന്റ് തോമസ് യുപി സ്കൂ‌ളിലെ വാർഷികത്തിന് ലൈറ്റ് ഇടുന്നതിനിടെ ഷോക്കേറ്റ് ഇലക്ട്രീഷ്യൻ ജോലിയിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചെമ്മണ്ണൂർ മമ്പറമ്പത്ത് വിജയന്റെ മകൻ വിപിൻ (21) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ്തോമസ് യുപി സ്കൂളിൽ ഇന്ന് പുലർച്ചയാണ് സംഭവം.

സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണത്തിന് എത്തിയതായിരുന്നു വിപിൻ. ഇതിനിടെ ഷോക്കേൽക്കുകയായിരുന്നു എന്ന് കരുതുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ.

ഗുരുവായൂരിൽ നിന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ബ്രഹ്മകുളം എ ആർ എസ് ലൈറ്റ് ആൻഡ് സൗണ്ടിലെ ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ച വിപിൻ. സുനിത മാതാവും, വിമൽ സഹോദരനുമാണ്.

Related posts

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയെ കയ്യിൽ കടന്നുപിടിച്ച് അപമാനിച്ച കണ്ടക്ടർ അറസ്റ്റിൽ.

murali

ലാപ്ടോപ് വിതരണം ചെയ്തു.

murali

കെ. സുധാകരന് ദേഹാസ്വാസ്ഥ്യം: തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

murali
error: Content is protected !!