NCT
KeralaNewsThrissur News

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : വിജയിച്ചാൽ മുഴുവൻ സഹകാരികളെയും, നിക്ഷേപകരെയും ബാങ്കിനെയും സംരക്ഷിക്കുമെന്ന് ബിജെപി.

ഇരിങ്ങാലക്കുട : ഒരു പതിറ്റാണ്ടിനു ശേഷം കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഫെബ്രുവരി 22ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഏകദേശം 400 കോടിയിൽപരം രൂപ കൊള്ളയടിച്ച് നിക്ഷേപകരെ

വഞ്ചിക്കുകയും പലരെയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത സിപിഎം ഭരണസമിതിയെ മാറ്റിനിർത്തിക്കൊണ്ട് മുഴുവൻ നിക്ഷേപകരെയും സഹകാരികളെയും ബാങ്കിനെയും സംരക്ഷിക്കുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ടി.കെ. ഷാജു പത്രസമ്മേളനത്തിൽ അറിയിച്ചു.

ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രഭാരി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം സെക്രട്ടറി വി.സി. രമേഷ്, കെ.വി. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Related posts

കാപ്പ ഉത്തരവ് ലംഘിച്ചതിന് കവർച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയായ ആറാട്ടുപുഴ സ്വദേശിയെ ജയിലിലാക്കി.

murali

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു.

murali
error: Content is protected !!