NCT
KeralaNewsThrissur News

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.

തൃശൂർ : കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കുന്നംകുളം നഗരമധ്യത്തിലെ വൺവേ ജംഗ്ഷന് സമീപം രാത്രി 10.15 മണിയോടെയാണ് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സിന് പുറകിൽ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഇരു ബസ്സുകളിലുമായുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് കോഴിക്കോട്-തൃശൂർ റോഡിൽ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴിഞ്ഞ ദിവസം റോഡിൽ പെയിന്റ് മറിഞ്ഞു വീണ ഭാഗത്ത്‌ ഇന്ന് മഴ പെയ്തപ്പോൾ ഉണ്ടായ തെന്നലാണ്‌ അപകടകാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

Related posts

അ​ങ്ക​ണ​വാ​ടി​യി​ല്‍ തി­​ള­​ച്ച പാ​ല്‍ ന​ല്‍​കി; ഭി​ന്ന​ശേ​ഷി​ക്കാ­​ര​നാ­​യ അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത​ര പൊ­​ള്ള​ല്‍.

murali

കായികദ്ധ്യാപക കൂട്ടായ്മ എടത്തിരുത്തിയിൽ വോളിബോൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു.

murali

പ്രായപൂർത്തിയാകാത്ത അതിജീവിതയെ മാനഹാനി വരുത്തിയ കേസ്സിലെ പ്രതിയെ മണിക്കൂറുകകൾക്കകം പിടികൂടി.

murali
error: Content is protected !!