NCT
KeralaNewsThrissur News

അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ശാന്തിക്കാരന് പരിക്കേറ്റു.

അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ശാന്തിക്കാരന് പരിക്കേറ്റു. അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആണ് സംഭവം. രാവിലെ ഒൻപത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം. മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേക് (26) നാണ് പരിക്കേറ്റത്.

അക്കിക്കാവ് കാർത്തികേയൻ എന്ന ആന വിവേകിനെ തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെ യായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. പരിക്കേറ്റ വിവേകിനെ ഉടൻതന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

Related posts

ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി..

murali

വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

murali

കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യം അധ്യാപകൻ : അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

murali
error: Content is protected !!