NCT
KeralaNewsThrissur News

നാട്ടിക ഗ്രാമ പഞ്ചായത്ത്‌ ഹരിതകർമ്മ സേനക്ക് വാഹനവും യുണിഫോമും കൈമാറി.

തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതി പ്രകാരം ഹരിതകർമ്മ സേനക്ക് സ്വന്തമായി വാഹനവും യുണിഫോമും വിതരണം ചെയ്തു. വാർഷിക പദ്ധതി പ്രകാരം 707000 രൂപ വകയിരുത്തിയാണ് വാഹനം നൽകിയത്. പഞ്ചായത്ത്‌ സെക്രട്ടറി ഹേമചന്ദ്രൻ ജെ.അസിസ്റ്റന്റ് സെക്രട്ടറി നിനിത ഇ എസ് ഹരിത കർമ സേന അംഗങ്ങൾക്ക് വാഹനങ്ങളുടെ താക്കോലും യുണിഫോമും കൈമാറി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, മറ്റ് മെമ്പർമാർ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി രഞ്ജൻ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്ത് വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി.

murali

എടത്തിരുത്തി കൊല്ലാറ സെന്ററില്‍ അയല്‍വാസികളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

murali

കയ്‌പമംഗലം ചളിങ്ങാട് പട്ടാപ്പകൽ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.

murali
error: Content is protected !!