കയ്പമംഗലം : ചളിങ്ങാട് പള്ളിനടയിൽ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.
പള്ളിനട സെയ്ന്റ് ജോസ്ഫ് ദേവാലയത്തിലാണ് മോഷണം നടന്നിട്ടുളളത്. പളളിക്കുളളിലെ അഞ്ച് നേർച്ചപ്പെട്ടികളാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയിട്ടുള്ളത്. അൻപതിനായിരം രൂപയോളം നഷ്ട്ടപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ദിവസം വൈകീട്ട് ഒരു നേർച്ചപ്പെട്ടി തകരാർ ആയത് കണ്ട് പള്ളിയിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സെപ്റ്റംബർ 24 മുതൽ വിവിധ ദിവസങ്ങളിലായി ഉച്ച സമയത്ത് കള്ളൻ പള്ളിക്കുള്ളിൽ കടന്ന് നേർച്ചപ്പെട്ടികൾ കുത്തിത്തുറക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
