NCT
KeralaNewsThrissur News

വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയുടെ സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 11 ന്

കൊടുങ്ങല്ലൂർ : ഇന്നലെ അന്തരിച്ച കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ കെ കുഞ്ഞുണ്ണി രാജ (94) യുടെ സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 11 ന് കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്തെ ശ്മശാനത്തിൽ നടക്കും. മുണ്ടനട് നാരായണൻ നമ്പൂതിരിയുടെയും, പുത്തൻ കോവിലകത്തെ കുഞ്ചുകുട്ടി തമ്പുരാട്ടിയുടെയും മകനാണ്.

കൊടുങ്ങല്ലൂർ വലിയ തമ്പുരാനായിരുന്ന കെ. രാമവർമ്മരാജയുടെ മണശേഷമാണ് 2020 ഡിസംബറിൽ കുഞ്ഞുണ്ണി രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. കാഷ്യു നട്ട് പ്രൊമോഷൻ കൗൺസിലിൽ ഓഡിറ്റ് ഓഫീസറായിരുന്നു. ഭാര്യ: ഹൈമവതി തമ്പുരാൻ. മക്കൾ: രഘുരാജ , നന്ദിനി വർമ്മ. മരുമക്കൾ: രാജൻ വർമ്മ,പരേതയായ സിന്ധു രാജ.

Related posts

എടത്തിരുത്തിയിൽ കുട്ടി കർഷകയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു.

murali

പെരിഞ്ഞനം സെന്ററിൽ വാഹനാപകടം: ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു.

murali

ചേർപ്പ് സി.എൻ.എൻ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!