NCT
KeralaNewsThrissur News

വനിതാ ഹോട്ടലിനും, ഉടമയ്ക്കും നേരെ ആക്രമണം: ഫിറ്റ്‌നസ് പരിശീലകൻ അറസ്റ്റിൽ.

കിഴുപ്പിള്ളിക്കര : വനിതാ ഹോട്ടലിനും ഉടമയ്ക്കും നേരെ ആക്രമണം നടത്തിയ ഫിറ്റ്‌നസ് പരിശീലകൻ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര കൈതപ്പുഴ ജിയോഷ് (24) ആണ് അറസ്റ്റിലായത്. കിഴുപ്പിള്ളിക്കരയിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വനിത നടത്തുന്ന മദ്രാസ് കഫേ എന്ന ഹോട്ടലിന്റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും ഉടമയെ ഭീഷണിപ്പെടുത്തി മർദ്ദിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സ്ഥാപനത്തിന്റെ ചില്ലും, കിഴുപ്പിള്ളിക്കരയിൽ റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇയാൾ മുൻപൊരിക്കൽ തകർത്തിരുന്നു. നാളുകളായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ റോഡ് ഉദ്ഘാടനം ചെയ്തു.

murali

തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

murali

ശ്രീവത്സൻ നിര്യാതനായി.

murali
error: Content is protected !!