ദേശീയപാതയിൽ മതിലകം പുന്നക്കബസാറിൽ കാർ, ഡിവൈഡർ നിർമിക്കാൻ തയ്യാറാക്കിയ കമ്പികളിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരിയായ രണ്ട് പേർക്ക് പരിക്ക്. ഗുരുവായൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാർ റോഡ് തെറ്റി മതിലകം ബൈപാസ് ആരംഭിക്കുന്ന പുന്നക്കബസാർ പാലത്തിലേക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്.
പരുക്കേറ്റ കണ്ണൂർ സ്വദേശി നിജേഷ്, കോഴിക്കോട് സ്വദേശി മനീഷ് എന്നിവരെ മതിലകം ഫ്രണ്ട്സ്, കൊടുങ്ങല്ലൂർ ഫസ്റ്റ്കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
