NCT
KeralaNewsThrissur News

സാക്ഷിയെ ആക്രമിച്ച കേസ്: ഒമ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി ജാസിമിനെ പൊന്നാനിയിൽ നിന്നും പിടികൂടി.

വരന്തരപ്പിള്ളി : പ്രതിക്കെതിരെ സാക്ഷി പറയും എന്നതിലുള്ള വൈരാഗ്യത്താൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ തൃശ്ശൂർ റൂറൽ പോലീസ് പൊന്നാനിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി പൗണ്ട് ശിവജി നഗർ സ്വദേശി പടിക്കത്തൊടി വീട്ടിൽ ജാസിം (39) ആണ് പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 4-ാം തിയ്യതി ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റിച്ചിറ വില്ലേജ് മാരാംങ്കോട് സ്വദേശി കണ്ണംമ്പുഴ വീട്ടിൽ വർഗ്ഗീസ് (56) എന്നയാളെ മുപ്ലിയിലുള്ള പറമ്പിലേക്ക് അതിക്രമിച്ച് കയറി പ്രതി ആക്രമിക്കുകയായിരുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞാൽ വർഗ്ഗീസിനെയും കുടുംബത്തെയും വെച്ചേക്കില്ല എന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.

2025 ഫെബ്രുവരി 24-ന് ജാസിമും കൂട്ടാളികളും ചേർന്ന് മുപ്ലിയിൽ താമസിക്കുന്ന തേക്കിലക്കാടൻ വർഗ്ഗീസ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തനിക്കെതിരെ സാക്ഷി പറയാതിരിക്കുന്നതിനാണ് ജാസിം വർഗ്ഗീസിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ജാസിം നാല് വധശ്രമക്കേസിലും, ആയുധ നിയപ്രകാരമുള്ള ഒരു കേസ്സിലും, നാല് അടിപിടിക്കേസിലും പ്രതിയാണ്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, എസ് ഐ അലി, ജി എ എസ് ഐ രനീഷ്, ജി എസ് സി പി ഒ സജീവ്, സി പി ഒ സ്മിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി.

murali

വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും.

murali

അനധികൃത മദ്യവില്‍പ്പന; ആറ് ലിറ്റര്‍ വിദേശമദ്യവുമായി പട്ടിത്തടം സ്വദേശി അറസ്റ്റില്‍.

murali
error: Content is protected !!