ചേർപ്പ് : ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച MDMA യുമായി ഒരാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ സ്വദേശി ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) എന്നയാളെയാണ് അതിമാരക സിന്തറ്റിക് ലഹരിയായ MDMA യുമായി 23-05-2026 തീയതി വൈകിട്ട് 06.30 മണിയോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ വാടകയായി ഓടിക്കുന്ന ജോലിയാണ് ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvenile Justice Act) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ശ്രീജിത്ത് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം നടത്തിയ കേസിലും മാള പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലെ പ്രതിയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, എസ് ഐ മാരായ ഷിജു കെ , സന്ത്ജയ്, ജി എസ് ഐ ഷാജു എം എസ്, ജി എസ് അനീഷ് , സി പി ഒ മാരായ അനീഷ് , അജിത്ത് കുമാർ, പ്രബുൾ ദീപ്, പ്രദുൾ പ്രിയൻ എന്നിവരാന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
